Home News കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍

കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍

104
0

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും.

2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്.

അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്.

 

Previous articleമെഡിക്കല്‍ കോളേജ് ലാബ് പരിശോധനാ ഫലം ഇനി മൊബൈല്‍ ഫോണിലും
Next articleകാല്‍ തൊട്ട് തൊഴാന്‍ അനുവദിക്കരുത്; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി യാദവ്