Home News സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം; സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍

സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം; സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍

73
0

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. ഫെബ്രുവരി ഏഴിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയായിരുന്നു സര്‍വ്വേ തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നാണ് സര്‍ക്കാര്‍ഉയര്‍ത്തുന്ന വാദം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ ഹര്‍ജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ ഉത്തരവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബഞ്ച് ഒഴിവാക്കി.

പുതിയ പദ്ധതിയ്ക്കായി കേരള സര്‍വേസ് ആന്‍ഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.

 

Previous articleസര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
Next articleകോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തിരികെയെത്തി