Home News പഞ്ചാബ് നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വിലക്ക്

പഞ്ചാബ് നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദപ്രചാരണം, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് വിലക്ക്

275
0

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചു. ആഴ്ചകള്‍ നീണ്ടു നിന്ന് പ്രചാരണങ്ങള്‍ക്ക് ഇന്നലെ പരിയവസാനമായതോടെ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. 93 വനിതകളടക്കം 1304 സ്ഥാനാര്‍ഥികളാണു മത്സരരംഗത്ത്. അടുത്തമാസം 10ന് വോട്ടെണ്ണല്‍.

‘വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് സ്ഥാനാര്‍ത്ഥികളെ കുറിച്ചോ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ സംസാരിക്കുന്നത് അനുവദിക്കില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കും.’ ഇസി ഓഫീസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പരസ്യങ്ങള്‍ ഇന്നും നാളെയും പ്രസിദ്ധീകരിക്കരുത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിലക്കുണ്ട്.

ആം ആദ്മി പാര്‍ട്ടി വലിയ വിജയ പ്രതീക്ഷയിലാണ്. കൂടുതല്‍ സീറ്റുകള്‍ ഈ തവണ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിര്‍ത്താനുള്ളവ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

അതേസമയം അരവിന്ദ് കെജരിവാളിനെതിരേ കുമാര്‍ വിശ്വാസ് നടത്തിയ വെളിപ്പെടുത്തലാണ് അവസാനഘട്ട പ്രചാരണമാണ് സജീവ ചര്‍ച്ചയായത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി നല്‍കിയ കത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. വിഷയം ഗുരുതരമാണെന്നും പരിശോധിച്ചു വരുകയാണെന്നുമാണ് അമിത് ഷാ നല്‍കിയിരിക്കുന്ന മറുപടി.

ഉത്തര്‍ പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണവും സമാപിച്ചു. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹല്‍ മണ്ഡലത്തിലും നാളെയാണ് പോളിങ്.

 

 

 

Previous articleകിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്, സംസ്‌കാരം വൈകിട്ട്
Next articleട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം;പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി