പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍.സര്‍ക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്.
ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എ.കെ.ജി സെന്റര്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാന്‍ തീരുമാനിച്ചത്.
ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ, എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് പിആര്‍ഒയുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയതോടെ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടയുകയായിരുന്നു. തുടര്‍ന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
നയപ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവര്‍ണര്‍ അനുനയത്തിന് തയ്യാറായിരുന്നില്ല. മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫിന് പെന്ഷന് കൊടുക്കുന്നത് നിര്‍ത്തണം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.