Home News സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

165
0

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ നിർണ്ണായക അറസ്റ്റ്. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവ് പൂനെയിൽ അറസ്റ്റിലായി. കൊലപാതക സംഘത്തിലെ ആദ്യ അറസ്റ്റാണിത്.

മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്. മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണ് പിടിയിലായ സന്തോഷ്. 2021 ൽ പൂനെയിൽ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ദില്ലി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

Previous articleബലാത്സംഗക്കേസ്: വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
Next articleശമ്പള പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞു കെഎസ്ആർടിസി; ഇന്ന് മുതൽ റിലേ നിരാഹാരം