Home Entertainment വിധി എതിരായാല്‍ ജഡ്ജിയെ മാറ്റണം എന്നല്ല പറയുക, മേല്‍ക്കോടതിയില്‍ പോകണം; അതിജീവതയ്‌ക്കെതിരെ നടന്‍ സിദ്ദിഖ്

വിധി എതിരായാല്‍ ജഡ്ജിയെ മാറ്റണം എന്നല്ല പറയുക, മേല്‍ക്കോടതിയില്‍ പോകണം; അതിജീവതയ്‌ക്കെതിരെ നടന്‍ സിദ്ദിഖ്

159
0

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്. കേസില്‍ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുക.

വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്റെ അഭ്യര്‍ത്ഥന – സിദ്ദിഖ് പറയുന്നു. ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ പോലും താനാണെങ്കില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. വിധി വന്നശേഷം തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. നിയമസംവിധാനത്തിന്റെ പ്രവര്‍ത്തന രീതി അത്തരത്തിലാണെന്നും സിദ്ദിഖ് പറഞ്ഞു.

Previous articleഇന്ത്യയില്‍ 2338 പുതിയ കോവിഡ് രോഗികള്‍, 19 മരണങ്ങള്‍
Next articleവിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല