Home News ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും

ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും

94
0
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. രാവിലെ രണ്ട് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. അടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരളത്തിന്റെ തീരദേശ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 24-ാം തിയതി കോട്ടയം, ഇടുക്കി ജില്ലകളിലും 25-ന് ഇടുക്കിയില്‍ മാത്രവും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Previous articleഅടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലകളിലും മഴ കനക്കും; ജാഗ്രത നിര്‍ദ്ദേശം 
Next articleരാജസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി