Home News പാലക്കാട് ഷാജഹാന്‍ വധക്കേസ്: രണ്ടുപേര്‍ പിടിയില്‍

പാലക്കാട് ഷാജഹാന്‍ വധക്കേസ്: രണ്ടുപേര്‍ പിടിയില്‍

62
0
പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. സംഘത്തില്‍ 20 പേരുണ്ട്.  പ്രതികള്‍ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്.
ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഷാജഹാന്റെ മരണം അമിതമായി രക്തംവാര്‍ന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
Previous articleഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും
Next articleകുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍