വിമാനത്തില്‍ അക്രമം കാണിച്ചത് ഇ പി ജയരാജനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം പൊലീസിന് നാണക്കേട്. വിമാനത്തില്‍ ലെവല്‍ ടു കുറ്റം ചെയ്തത് ഇ.പി ജയരാജനാണ്.എന്ത് കൊണ്ടാണ് ഇ.പിക്കെതിരെ കേസ് എടുക്കാത്തത് എന്ന് ചോദിച്ച ഷാഫി ഇപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയതായി അറിയിച്ചു.
‘എന്ത് അടിസ്ഥാനത്തിലാണ് കേരള പൊലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനുള്ള ഒരു നീക്കവും അവിടെ നടന്നിട്ടില്ല അത് എല്ലാ മാധ്യമത്തിലൂടെയും നാം നേരിട്ട് കണ്ടതാണ്. പല യാത്രക്കാരുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞത് നേതാക്കള്‍ സീറ്റിന്റെ അടുത്ത് നിന്ന് എഴുന്നെറ്റ് നിന്നപ്പോള്‍ ഇ പി ജയരാജന്‍ ദേഷ്യത്തോടെ വന്ന് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തി. അവരെ തള്ളി താഴെയിട്ട ശേഷം ദൃശ്യങ്ങളില്‍ കാണാത്ത ഗുരുതരമായ അതിക്രമങ്ങള്‍ ചെറുപ്പക്കാര്‍ക്ക് നേരെ നടന്നു എന്ന് അവരോട് സംസാരിച്ചപ്പോള്‍ അറിഞ്ഞു.
സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് അക്രമ സമരങ്ങള്‍ക്ക് എതിരാണ്. തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് തല്ലി ചതച്ചു. ലാത്തി കൊണ്ട് അടിച്ച് കണ്ണിന് ഗുരുതര പരിക്കേറ്റു. കന്റോണ്‍മെന്റ് ഹൗസ് ചാടി കടന്നത് പിണറായിയുടെ പൊലീസിന്റെ പരാജയമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.