Home News വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ജയരാജനെ വെല്ലുവിളിക്കുന്നു; ഷാഫി പറമ്പില്‍

വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ജയരാജനെ വെല്ലുവിളിക്കുന്നു; ഷാഫി പറമ്പില്‍

216
0

വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നതായി എംഎല്‍എ ഷാഫി പറമ്പില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി അവരുടെ മെഡിക്കല്‍ പരിശോധന നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കില്‍ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നത് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഇ പി ജയരാജനും വിമാനത്തിലുണ്ടായിരുന്നു.

 

Previous articleഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ നിരോധിക്കാന്‍ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
Next articleപ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധം; പ്രതിഷേധിച്ച പ്രവാസികളെ കുവൈറ്റ് പുറത്താക്കും