സ്വര്‍ണക്കടത്ത് യുഡിഎഫിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫിന് ഒരു അജണ്ടയുമില്ല. സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൊണ്ടുവന്ന അടിയന്തരപ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
,ാഫിയുടെ പരാമര്‍ശത്തെ എതിര്‍ത്ത മന്ത്രി പി രാജീവ് പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച നിയമമന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു. എന്നാലിതിന് ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ടെന്നും രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഷാഫി മന്ത്രി പി രാജീവിന് മറുപടി നല്‍കി.
നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ 37 ദിവസമെടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം – ബിജെപി ധാരണയാണ്. എന്നാല്‍ മുഖ്യമന്ത്രിയ്ക്കു വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കണ്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു ഈ ആരോപണം നേരിട്ടത് എങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.