രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കടുത്ത നടപടി. എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. അഡ് ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി.
കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം 29 പേര്‍ അറസ്റ്റിലായിരുന്നു.സിപിഎം നിര്‍ദേ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത് എന്നറിയുന്നു. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഎം നേരത്തേ രംഗത്തുവന്നിരുന്നു.
കേന്ദ്രതലത്തില്‍ പോലും സിപിഎമ്മിന് വന്‍ തിരിച്ചടിയും പ്രതിച്ഛായാ നഷ്ടവും വരുത്തിവച്ചതാണ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി വേണ്ടരീതിയില്‍ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഈ ആവശ്യവുമായി കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചു നടത്തിയതാണ് സംഘര്‍ഷത്തിലെത്തിയത്.