Home News എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍

202
0

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ റിമാന്‍ഡില്‍. 2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ കേസില്‍ ആര്‍ഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്‌ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു.

എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പി എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.

Previous articleമുഖ്യമന്ത്രി നാളെ കണ്ണൂരില്‍: കനത്ത സുരക്ഷയൊരുക്കി പോലീസ്
Next articleഇരുമ്പ് തോട്ടികൊണ്ടുള്ള അപകടം പതിവാകുന്നു; വെല്‍ഡിങ് കടയുടമ മാങ്ങ പറിക്കുന്നതിനിടെ ഷോക്കടിച്ച് മരിച്ചു