Home News വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, ഇടക്കാല ജാമ്യം തുടരും; ഹൈക്കോടതി

വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, ഇടക്കാല ജാമ്യം തുടരും; ഹൈക്കോടതി

178
0

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം. പരാതിക്കാരിയുമായി സംസാരിക്കാന്‍ പാടില്ല. സമൂഹ മാധ്യമങ്ങളില്‍ ഒരു തരത്തിലുള്ള പ്രതികരണം നടത്തരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്. സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി അറിയിച്ചു. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് വിജയ് ബാബു കൊച്ചിയില്‍ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.

ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍ എന്നുമായിരുന്നു വിജയ് ബാബു മൊഴി നല്‍കിയത്. കൂടാതെ ഒളിവില്‍ പോകാന്‍ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ വിജയ് ബാബു വ്യക്തമാക്കിയിരുന്നു.

 

Previous article‘ഇന്ത്യയിലെ ആദ്യത്തെ സോളോഗമി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി, വിവാഹം ജൂണ്‍ 11ന്
Next articleഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു, ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം; ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്