Home News എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം

96
0

എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. ഇടുക്കിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞുനോക്കി എന്നതുമാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹപാഠിയെ സമീപിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നു. കേസ് നല്‍കിയാല്‍ തന്റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകന്‍ പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.

Previous articleഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി
Next articleടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍