കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തല്‍. സംസാരിച്ചുകൊണ്ട് നില്ക്കുന്നതും പിന്നാലെ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. മര്‍ദ്ദന വീഡിയോ ഷൂട്ട് ചെയ്യിപ്പിച്ച് രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം
പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് രാഹുല്‍. ബാലാത്സംഗം, കൊലപാതക ശ്രമം, പിടിച്ചുപറി കേസുകളും പ്രതിയുടെ പേരിലുണ്ട്. ഡിവൈഎഫ്ഐ നേതാവിനെ പൊതുവേദിയില്‍ കയറി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിക്കുന്ന കൊല്ലത്ത് നിന്നുള്ള ആദ്യ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ദൃശ്യങ്ങള്‍ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണമുണ്ടായത്. സംഭവത്തില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ക്രൂരകൃത്യങ്ങള്‍ പുറത്ത് വന്നത്.