Home News ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി, ചെന്നിത്തലയ്ക്ക് രേഖകള്‍ നല്‍കണം

ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി, ചെന്നിത്തലയ്ക്ക് രേഖകള്‍ നല്‍കണം

174
0

ബ്രൂവറി അഴിമതി കേസില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ജൂലൈ 17ന് വ്‌സാതാരം തുടരാമെന്നു വിജിലന്‍സ് കോടതി. നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ വിളിച്ചു വരുത്തണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അനുവദിച്ചു.

ബ്രൂവറി അഴിമതി ആരോപണം നില്‍നില്‍ക്കുന്നതാണെന്ന കോടതി കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം.ജൂലൈ 17 ന് വിസ്താരം തുടരും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്..മുഖ്യമന്ത്രിയുടെ താല്പര്യ പ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തു ഇത് അഴിമതിയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും കോടതി തള്ളി. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും.

 

Previous articleബഫര്‍ സോണ്‍; വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നതാണ് ഒരു വഴിയെന്ന് വനം മന്ത്രി
Next article‘സ്വപ്ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് വി മുരളീധരന്‍