കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടി കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ സര്‍വകലാശാലയിലെ പരിസരത്തുള്ള ഗാര്‍ഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയെ സെക്യൂരിറ്റി ജീവനക്കാരന്‍ കാണാന്‍ ഇടയായി. ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചത്.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠന്‍ പീഡനം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. സര്‍വ്വകലാശാലയില്‍ കരാര്‍ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സര്‍വ്വീസില്‍നിന്നും പുറത്താക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. നിലവില്‍ തേഞ്ഞിപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠന്‍. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.