Home News ശ്രീനഗറില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന; ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ്

ശ്രീനഗറില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന; ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ്

254
0

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സയ്നപോരയിലെ ചെര്‍മാര്‍ഗ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങള്‍ ഇവിടെയെത്തിയത്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട സേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു.

 

Previous articleസാബുവിന്റേത് വാസ്തവ വിരുദ്ധ ആരോപണം, കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു; ആരോപണങ്ങളെ തളളി ശ്രീനിജന്‍ എം.എല്‍.എ
Next articleബിഹാറില്‍ ട്രെയിനില്‍ തീപിടുത്തം; അഞ്ച് കോച്ചുകള്‍ കത്തി നശിച്ചു