കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തര്‍ മന്തര്‍ ഒഴികെയുള്ള ന്യൂഡല്‍ഹി ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വിഷയങ്ങളിലും പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയെ ഡല്‍ഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തര്‍ മന്ദര്‍ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നാഷനല്‍ ഹെറാള്‍ഡ് കേസിലെ ഇ.ഡി നടപടിയുടെ കൂടി പശ്ചാത്തലത്തില്‍ പ്രതിഷേധം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതിനിടയിലാണ് ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.