Home News ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കിയ രാജ്യം 

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കിയ രാജ്യം 

88
0
ആര്‍ത്തവവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നല്ലൊരു തുകയാണ് സ്ത്രീകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. ചിലര്‍ പണമില്ലാത്തതിനാല്‍ സാനിറ്ററി പാഡുപോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും പൂര്‍ണമായും സൗജന്യമാക്കിയിരിക്കുകയാണ് സ്‌കോട്ട്ലന്‍ഡ്.
ഇതിനായി നിമയനിര്‍മാണവും നടത്തിക്കഴിഞ്ഞു. പിരീഡ് പ്രോഡക്ട് ആക്ട് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്‌കോട്ട്ലന്‍ഡിലെ കൗണ്‍സിലുകളും വിദ്യാഭ്യാസ ദാതാക്കളും സൗജന്യ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ള ആര്‍ക്കും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ നിയമപരമായി ആവശ്യപ്പെടും. നിലവില്‍ സ്‌കൂളുകളിലും കോളജുകളിലും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
ഫ്രീ പിരീഡ് ബില്‍ ഐകകണ്‌ഠ്യേനയാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയത്. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസണ്‍ പറഞ്ഞു.
Previous articleകേരളത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
Next article ഓക്‌സിജന്‍ കിട്ടാതെ ആംബുലന്‍സില്‍ രോഗി മരിച്ചു