Home News ഷവർമ്മ തയ്യാറാക്കാൻ ഇനി ലൈസൻസ് വേണം

ഷവർമ്മ തയ്യാറാക്കാൻ ഇനി ലൈസൻസ് വേണം

150
0

 

കേരളത്തിൽ ഷവർമ തയാറാക്കാൻ ലൈസെൻസ് വേണമെന്ന നിയമം സംസ്ഥാന സർക്കാർ കർശനമാക്കുന്നു. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ആവശ്യമായ ഫുഡ്‌ സേഫ്റ്റിയുടെ ലൈസൻസ് നിർബന്ധമാണ്. ഇത് ഇല്ലാതെ ഷവർമയുണ്ടാക്കുന്നത് 6 മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന ശിക്ഷയായി ഇനി മാറും.

മലിനമായതും തുറന്ന സ്ഥലങ്ങളിലും ഷവർമ തയാറാക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത്. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കാൻ പാടില്ല . നൽകുന്ന പാഴ്‌സലുകളിൽ കൃത്യമായ തിയതിയും സമയവും രേഖപ്പെടുത്തുകയും വേണം. വാങ്ങിയ പാർസൽ ഉഭഭോക്താക്കൾ ഒരു മണിക്കൂറിനകം തന്നെ ഉപയോഗിക്കണമെന്നതും പാർസലിൽ കൃത്യമായി രേഖപ്പെടുത്തണം.

ഷവർമ കഴിച്ചു ഭക്ഷ്യവിഷ ബാധയേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

Previous articleപാലക്കാട് നിരവധി വീടുകളില്‍ വെള്ളം കയറി
Next articleറോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മി​നിലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം