നാടിനെ ഞെട്ടിച്ച് അരുംകൊല. മകൻ അമ്മയേയും വീട്ടുജോലിക്കാരിയേയും തലക്കടിച്ചുകൊന്നു. നാൽപ്പതുകാരനായ യുവാവാണ് അതിക്രൂരമായി തന്റെ മാതാവിനേയും വീട്ടിലെ വേലക്കാരിയേയും ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നത്. സൗദി അറേബ്യയിലെ മക്ക കാക്കിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽ നിന്നും മാതാവിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത്. ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി തന്നെയാണു പൊലീസിൽ വിളിച്ചു സംഭവം അറിയിച്ചത്. പ്രതി ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.