Home News ഗൂഢാലോചന കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

ഗൂഢാലോചന കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

104
0

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നീക്കം. ഇതുസംബന്ധിച്ച് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തിരുന്നു. ഫെബ്രുവരി മുതല്‍ സ്വപ്നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. പിസി ജോര്‍ജുമായി സ്വപ്നാ സുരേഷ് നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കി. താനും സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കി.

സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. പി.സി ജോര്‍ജും സരിതയുമായി സംസാരിക്കുന്ന ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഗൂഢാലോചന കേസില്‍ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ഷാജ് കിരണിനേയും കേസില്‍ പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാജിനൊപ്പം സുഹൃത്ത് ഇബ്രാഹിമിനേയും പ്രതിയാക്കിയേക്കും.

 

 

Previous articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് , മത്സ്യബന്ധനത്തിന് വിലക്ക്
Next articleവിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ട്, കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും; കോടിയേരി ബാലകൃഷ്ണന്‍