ഇന്ത്യൻ പാർലമെന്റിന്റെ യൂട്യൂബ് ചാനലായ സൻസദ് ടിവി ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഹാക്കർമാർ ചാനലിന്റെ പേര് ഇതറീയം എന്നാക്കി മാറ്റി. ക്രിപ്റ്റോകറൻസി എന്നാണു ഇതുകൊണ്ട് അർഥതമാക്കുന്നത്. രാജ്യസഭയിലെയും ലോക്സഭയിലെയും നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സന്‍സദ് ടിവിയിലൂടെയാണ്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് ചാനൽ നീക്കാം ചെയ്തതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
എന്നിരുന്നാലും, സൻസദ് ടിവിയുടെ സോഷ്യൽ മീഡിയ ടീം ഉടൻ തന്നെ പ്രശ്നം പരിഹരിക്കുകയും പുലർച്ചെ 3.45ഓടെ ചാനൽ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങളോട് പ്രതികരിക്കുന്നതിനുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സിഇആർടി-ഇൻ) സംഭവം റിപ്പോർട്ട് ചെയ്യുകയും സൻസദ് ടിവിയെ അറിയിക്കുകയും ചെയ്തു.
ഡിഷ് ടിവിയിലൂടെയോ കേബിൾ ടിവിയിലൂടെയോ സംപ്രേക്ഷണം ചെയ്യുന്ന സാധാരണ ലോക്സഭാ ടിവി പ്രക്ഷേപണത്തിൽ പ്രവർത്തിക്കുന്ന അതേ ഫീഡ് തന്നെയാണ് സൻസദ് ടിവിയുടെ യു ട്യൂബ് ചാനലും സംപ്രേക്ഷണം ചെയ്യുന്നത്. സംഭവം ഗൂഗിളിനെ അറിയിച്ചതായും ഹാക്കിംഗ് പോലെ എന്തു സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.