കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചേരി വികസനവുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിലാണ് ചോദ്യം ചെയ്യല്‍. ഭൂമി ഇടപാടില്‍ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡി കണ്ടെത്തല്‍.
‘ഞാന്‍ നിര്‍ഭയനാണ്, കാരണം എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതൊക്കെ രാഷ്ട്രീയമാണെങ്കില്‍ അക്കാര്യം പിന്നീടറിയാം. ഇപ്പോള്‍, ഞാന്‍ ഒരു നിഷ്പക്ഷ ഏജന്‍സിയിലേക്ക് പോകുകയാണെന്ന് എനിക്ക് തോന്നുന്നു, ഞാന്‍ അവരെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം ശിവസേന പ്രവര്‍ത്തകരോട് ഭയപ്പെടേണ്ടന്നും ഇ.ഡി ഓഫീസിനു മുന്നില്‍ തടിച്ചുകൂടരുതെന്നും റാവത്ത് ആവശ്യപ്പെട്ടു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റാവത്തിന്റെ ട്വീറ്റ്.