Home News ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് മുതൽ; ഇനിയും 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് മുതൽ; ഇനിയും 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

43
0

കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം സർക്കാർ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. ബാങ്കിൽ നിന്നും ഇന്നലെ 50 കോടി രൂപ കെഎസ്ആർടിസി ഓവർഡ്രാഫ്റ്റ് എടുത്തിരുന്നു. ഈ തുകയ്‍ക്കൊപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ് ജീവനക്കാർക്ക് ശമ്പളം നൽകുക.

കരാ‍ർ ജീവനക്കാർക്കും ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. ഇതിനുവേണ്ടി ഒരു കോടി രൂപയും കെഎസ്ആർടിസി
കൈയ്യിൽ നിന്നും എടുത്തു. സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ആരംഭിച്ചത്. അതേസമയം ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കുന്നതിന് 26 കോടി രൂപ കൂടി കെഎസ്ആർടിസി കണ്ടത്തേണ്ടതുണ്ട്.

Previous articleകാർഗിൽ വിജയ് ദിവസ്: ഇന്ത്യയുടെ യുദ്ധ വിജയത്തിന് 23 വയസ്; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം
Next articleഗൂഢാലോചന കേസ്: സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും