Home News ശരീരത്തിൽ 20ലേറെ മുറിവ്; സജീവ് കൃഷ്ണ കൊല്ലപ്പെട്ടത് അതിക്രൂരമായി

ശരീരത്തിൽ 20ലേറെ മുറിവ്; സജീവ് കൃഷ്ണ കൊല്ലപ്പെട്ടത് അതിക്രൂരമായി

41
0

കാക്കനാട് ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ട്. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഒന്നിൽ കൂടുതൽ പേരുടെ പങ്ക് ഉണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

സജീവ് കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാണാതായ അർഷാദിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു.

Previous articleപ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Next articleവൻകുടലിൽ നിന്നും നീക്കം ചെയ്തത് ഏഴര ഇഞ്ച് നീളമുള്ള കുപ്പി