Home News മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്

277
0

 

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനോപ്പം പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ച 17 പേര്‍ക്കെതിരെയാണ് കേസ്.

സൈജുവിന്റെ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ( case against saiju thankachan friends )

മോഡലുകളുടെ മരണത്തില്‍ സൈജു തങ്കച്ചനെതിരെ 9 കേസുകള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

Previous articleവാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും
Next articleവാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ 1707; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി, കൂടുതല്‍ ആളുകള്‍ മലപ്പുറത്ത്