Home News മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്‌ലാറ്റില്‍ ചൂതാട്ട കേന്ദ്രം

മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്‌ലാറ്റില്‍ ചൂതാട്ട കേന്ദ്രം

311
0

 

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാര്‍ട്ടി നടത്തിയ ഫ്‌ലാറ്റുകളില്‍ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ പൊലീസാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെലവന്നൂര്‍, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.

അതേസമയം തിരുവനന്തപുരം പൂവാര്‍ കരിക്കാത്ത് റിസോര്‍ട്ടില്‍ എക്സൈസ് പരിശോധന. ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി. റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാര്‍ട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി തുടങ്ങിയ പാര്‍ട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിര്‍വാണ എന്ന സംഘമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

Previous article‘ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കരുത്’: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ് കെ സുധാകരന്‍
Next articleപ്രതിപക്ഷത്തിന് അസാധ്യമായതെന്തും നരേന്ദ്ര മോദി സാധ്യമാക്കി; യോഗി