Home News ദീപുവിന്റേത് ആസൂത്രിത കൊലപാതകം, പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍

ദീപുവിന്റേത് ആസൂത്രിത കൊലപാതകം, പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍

69
0

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

10 വര്‍ഷത്തിനിടെ ഒരു ട്വന്റി ട്വന്റി പ്രവര്‍ത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം 50ഓളം പേര്‍ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമം ലംഘിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയും ട്വന്റി ട്വന്റി നടത്തിയിട്ടില്ല. പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതിഷേധിക്കാന്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ സമാധാനപരമായ സമീപനമാണ് എടുത്തത്. ലൈറ്റ് അണക്കല്‍ സമരത്തില്‍ ട്വന്റി ട്വന്റി എടുത്തത് ഗാന്ധിയന്‍ സമീപനമാണ്.

ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു. അതുവരെ അദ്ദേഹത്തെ മര്‍ദിച്ചെന്നും സാബു എം ജേക്കബ് പറഞ്ഞു.

കേസില്‍ പി.വി ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണം. സി.പി.എം പ്രവര്‍ത്തകരോട് എന്തു വേണമെങ്കിലും ചെയ്‌തോ എന്നാണ് എം.എല്‍.എ പറഞ്ഞിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്റെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. എം.എല്‍.എയും എം.എല്‍.എയുടെ ഗുണ്ടകളും വിളയാട്ടം നടത്തുകയാണെന്നും സാബു ജേക്കബ് പറഞ്ഞു

Previous articleകേരളത്തില്‍ ഇന്ന് 7780 പേര്‍ക്ക് കോവിഡ്
Next articleകിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്, സംസ്‌കാരം വൈകിട്ട്