Home News ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

74
0

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്താണ് അപകടം ഉണ്ടായത്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ 11 തീര്‍ത്ഥാടകര്‍ക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചെന്നാണ് വിവരം.

ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കോട്ടയംകുമളി സംസ്ഥാനപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

 

Previous articleപെരിയ ഇരട്ടക്കൊലപാതകം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Next articleആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്; റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി