Home News ഐഎന്‍എസ് വിക്രാന്ത്, ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടം: എസ് ജയശങ്കര്‍

ഐഎന്‍എസ് വിക്രാന്ത്, ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടം: എസ് ജയശങ്കര്‍

98
0

ഇന്ത്യ രൂപകല്‍പ്പന ചെയ്ത വിമാനവാഹിനിക്കപ്പല്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇത്തരം വലിയ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ലോകത്ത് ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്ത് കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വലിയ സന്ദേശമാണ് നല്‍കുന്നത്.

പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെ ഉള്ള പ്രവര്‍ത്തനത്തിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വന്‍ സ്വീകാര്യതയാണ് ഓരോ നിമിഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തോടൊപ്പം രാജ്യത്തെ ജനങ്ങള്‍ അണി നിരക്കുകയാണെന്നും അതിന്റെ ഉദാഹരണമാണ് ഇത്തരം പദ്ധതികളുടെ വിജയം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleകൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
Next articleഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: ബ്രിട്ടനെ പിന്തള്ളി