Home News നെടുമ്പാശ്ശേരിയില്‍ വന്ന റഷ്യന്‍ പൗരന് കോവിഡ്

നെടുമ്പാശ്ശേരിയില്‍ വന്ന റഷ്യന്‍ പൗരന് കോവിഡ്

79
0

 

നെടുമ്പാശ്ശേരിയിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ആണോ എന്നറിയാന്‍ ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇയാളെ അമ്പലമുകളിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് റഷ്യന്‍ പൌരന് കോവിഡ് സ്ഥിരീകരിച്ചത്.

റഷ്യയില്‍ നിന്ന് ഇയാള്‍ നേരിട്ട് കേരളത്തിലെത്തുകയായിരുന്നു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കി. വിശദ പരിശോധനക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.

Previous articleവിദേശത്ത് നിന്നെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
Next articleറോഡുകളുടെ സ്ഥിതി ഇനിമുതല്‍ എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്