യുക്രൈനില്‍ നിന്ന് സൈനികരെ പിന്‍വലിച്ചെന്ന് റഷ്യ. സെനികരെ പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ക്രീമിയയില്‍ നിന്നുള്ള സൈനികര്‍ പിന്മാറുന്ന ദൃശ്യങ്ങളാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. ക്രീമിയയിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും റഷ്യ അറിയിച്ചു. യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം റഷ്യന്‍ സേനകളെ പിന്‍വലിക്കാന്‍ പദ്ധതിയിട്ടതായി ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് നേരത്തെ പറഞ്ഞിരുന്നു.
റഷ്യയ്ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ സൈന്യത്തെ വിന്യസിക്കുന്നത് തുടരും. സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ കഴിഞ്ഞു. ഇത് നേരത്തെ ഞങ്ങള്‍ പറഞ്ഞിരുന്നു. ഇവിടെ പുതുതായി ഒന്നും നടക്കുന്നില്ലെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യയുടെ അധിനിവേശം തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് റഷ്യയുടെ പുതിയ നീക്കം. എന്നാല്‍ യുക്രൈന് ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങള്‍ വീണ്ടും നിരസിക്കുകയാണ് റഷ്യ.
അതേസമയം, യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും പുടിന് അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സിലറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന് ഇക്കാര്യം അറിയിച്ചത്.
മിസൈല്‍ വിന്യാസത്തിലും സൈനിക സുതാര്യതയിലും നാറ്റോയുമായും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന് പറഞ്ഞു. യുക്രൈന് അതിര്‍ത്തികളില്‍ നിന്നും ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച ശേഷം പുടിന് നടത്തിയിരിക്കുന്ന പ്രസ്താവന ശുഭസൂചനയായാണ് ലോകം കാണുന്നത