Home News യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും

യു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും

101
0

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തലശ്ശേരി സ്വദേശി റിസ്‌വാൻ റൗഫിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു മലയാളി യു.എ.ഇ. ദേശീയ ടീമിന്റെ നായകനാകുന്നത്. റിസ്‌വാന് പുറമെ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ മലയാളികളും യു.എ.ഇ. ടീമിലുണ്ട്.

2019-ൽ യു.എ.ഇ.യിൽ അരങ്ങേറ്റംകുറിച്ച റിസ്വാൻ 29 ഏകദിനമത്സരങ്ങളിലും ഏഴ് ടി 20 മത്സരങ്ങളിലും ഇതുവരെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരിയിൽ അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരേ 136 പന്തിൽ 109 റൺസടിച്ച് ശ്രദ്ധ നേടിയിരുന്നു.

Previous articleഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Next articleഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; നരേന്ദ്ര മോദി