Home News തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വയ്ക്കുന്നത്; നടി റിമ...

തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വയ്ക്കുന്നത്; നടി റിമ കല്ലിങ്കല്‍

186
0

നടിയെ ആക്രമിച്ച കേസില്‍ അതിജീവതയോടുളള നടന്‍ സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. തെരഞ്ഞെടുപ്പ് നടക്കുന്നോ എന്ന് നോക്കിയല്ലല്ലോ ഒരു ഇര തന്റെ ആശങ്ക പങ്ക് വയ്ക്കുന്നത്. അതിജീവിതയ്ക്ക് ആശങ്ക പങ്ക് വയ്ക്കാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യമല്ലെന്നും അവര്‍ പറഞ്ഞു.

അതിജീവിതയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റിമ കല്ലിങ്കല്‍.

കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്റെ പിറകെ നടക്കുകയല്ലേ എന്ന് പറഞ്ഞ റിമ, വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നു. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കല്‍ പ്രതികരിച്ചു.

 

Previous articleസിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു, സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി; വിമര്‍ശനവുമായി എ എന്‍ രാധാകൃഷ്ണന്‍
Next articleകഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍