Home News മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം; നൂറോളം പേരടങ്ങുന്ന സംഘം ആക്രമിക്കുന്നതിന്‌റെ ദൃശൃങ്ങള്‍ പുറത്ത്

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം; നൂറോളം പേരടങ്ങുന്ന സംഘം ആക്രമിക്കുന്നതിന്‌റെ ദൃശൃങ്ങള്‍ പുറത്ത്

90
0

മതപരിവര്‍ത്തനം നടത്തുന്നുയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തി ബജ് റംഗ്ദള്‍ പ്രവര്‍ത്തകര്‍. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. നൂറുകണക്കിനു പേര്‍ ചേര്‍ന്ന് സ്‌കൂളിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബജ്രംഗ്ദള്‍,വി എച്ച്പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കി നൂറോളം പേര്‍ വരുന്ന സംഘം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിലെ ജനല്‍ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. അതിനിടെ സംഘര്‍ഷാവസ്ഥ കാരണം ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ആക്രമണത്തെപ്പറ്റി പൊലീസിനെയും അധികൃതരെയും മുന്‍കൂട്ടി അറിയിച്ചിരുന്നെന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പൊലീസ്‌നിന്റെ ഭാഗത്ത്‌നിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അക്രമികളെ തടയാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും സെന്റ് ജോസഫ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

 

 

Previous articleമുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടുന്നു; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം
Next articleവാക്കു പാലിച്ച് യൂസഫലി; ജപ്തി ഭീഷണിയില്ലാതെ ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടില്‍ ഉറങ്ങാം