Home News ഡെൽറ്റയേക്കാൾ ഒമിക്രോണ്‍ മൂന്ന് മടങ്ങ് കൂടുതല്‍ അണുബാധയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

ഡെൽറ്റയേക്കാൾ ഒമിക്രോണ്‍ മൂന്ന് മടങ്ങ് കൂടുതല്‍ അണുബാധയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

114
0

ഡെൽറ്റ അല്ലെങ്കിൽ ബീറ്റ സ്‌ട്രെയിനുകളെ അപേക്ഷിച്ച് ഒമിക്‌റോൺ വകഭേദത്തിനു വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു പ്രാഥമിക പഠനം സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മുന്‍കാല അണുബാധയില്‍ നിന്ന് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെപ്പറ്റിയും പഠനത്തിലുണ്ട്.

ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളില്‍ 35,670 പേര്‍ക്ക് ഒരിക്കല്‍ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്. മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളില്‍ വീണ്ടും അണുബാധകള്‍ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഡിഎസ്ഐ-എന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം പറഞ്ഞു.

 

 

 

Previous articleകുട്ടികൾക്കായുള്ള മൂന്ന് കൊവിഡ് -19 വാക്സിൻ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് സർക്കാർ
Next articleഒമിക്രോണ്‍ സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു