Home News നടുറോഡില്‍ റീല്‍സും, ഫോട്ടോഷൂട്ടും; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍

നടുറോഡില്‍ റീല്‍സും, ഫോട്ടോഷൂട്ടും; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍

88
0
മണ്ണാര്‍ക്കാട് : റോഡില്‍ വച്ച് റീല്‍സ് ഷൂട്ട് ചെയ്തതിനും ഫോട്ടോ എടുത്തതിനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. കരിമ്പ എച്ച്എസ്എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പരാതിയുമായി ആണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്.
അപകടങ്ങള്‍ കൂടുതലായും നടക്കുന്ന പ്രദേശത്ത് മറ്റ് യാത്രക്കാര്‍ക്ക് പോലും അപകടം വരുത്തി വക്കുന്ന രീതിയിലാണ് കുട്ടികള്‍ പെരുമാറിയതെന്നും നാട്ടുകാര്‍ പറയുന്നു
റോഡില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും നേരത്തെ തടഞ്ഞിട്ടുളളതാണ്.
രണ്ടാഴ്ച മുന്‍പ് റീല്‍സ് ഷൂട്ട് ചെയ്യാനായി അടുത്തുള്ള കടയില്‍ നിന്ന് കസേരയെടുത്തിരുന്നു. എന്നിട്ട് കുട്ടികള്‍ നടു റോഡില്‍ ഇരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപ്പോള്‍ തന്നെ കുട്ടികളെ ഇതില്‍ നിന്ന് വിലക്കി.പലതവണ വലിയ അപകടങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത മേഖലയാണിത്.
റോഡ് മുറിച്ച് കടക്കുന്ന രീതിയിലുള്ള ഫോട്ടോ ഷൂട്ടുകള്‍ നടത്തിയെന്നുമാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തപ്പോഴും കുട്ടികള്‍ നാട്ടുകാരോട് ദേഷ്യപ്പെട്ടു. സ്‌കൂളിലെ അധ്യാപകരോട് ഈ വിവരം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Previous articleജനന സര്‍ട്ടിഫിക്കറ്റിലും തിരിച്ചറിയല്‍ രേഖകളിലും മാതാവിന്റെ പേരു മാത്രം ചേര്‍ക്കാം; ഹൈക്കോടതി
Next articleഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ 21,411 കോവിഡ് രോഗികള്‍, 67 മരണം