Home News ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

52
0
ജലനിരപ്പ് ഉയര്‍ന്നതോടെ വയനാട് ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773.50 മീറ്റര്‍ പിന്നിട്ടതോടെയാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഡാം തുറന്നുവിടാന്‍ സാധ്യതയേറി.
അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം ഷട്ടറുകള്‍ തുറന്ന് അധികജലം കാരമാന്‍ തോടിലേക്ക് ഒഴുക്കി വിടാനാണ് സാധ്യത.
സെക്കന്‍ഡില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. ഇതോടെ പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണെന്നും അറിയിപ്പുണ്ട്.
Previous article ഇന്ധനവില ഒറ്റയടിക്ക് 52 ശതമാനം വര്‍ധിപ്പിച്ചു 
Next articleപ്ലസ് വണ്‍ പ്രവേശനത്തിന് അധികം ഫീസിടാക്കിയാല്‍ കടുത്ത നടപടി