Home News  ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം, പിന്നില്‍ ദിലീപിന്റെ സുഹൃത്തുക്കള്‍ 

 ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം, പിന്നില്‍ ദിലീപിന്റെ സുഹൃത്തുക്കള്‍ 

58
0
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
‘തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ വളരെയധികം സന്തോഷമുണ്ട്. അദ്ഭുതപ്പെടുത്തുന്ന കാര്യം ഇത് കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതാണെന്നതാണ്. എഫ്‌ഐആര്‍ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തില്‍ അവര്‍ പല സ്ഥലത്ത് പല പേരുകളില്‍ പല പ്രായത്തിലാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടത് എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപിന്റെ മുന്‍ മാനേജര്‍ക്കും ഒരു ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകനുമെതിരെ പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരാണെന്നും ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍ പരാതിക്കാരിക്ക് പണം നല്‍കിയെന്നും ഇതില്‍ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
എന്നോട് ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറാണ്, അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താന്‍ ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Previous articleവൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേര്‍ക്ക്
Next articleമധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി