Home News മഗ്‌സസെ അവാര്‍ഡ് നിരസിച്ച് കെ കെ ശൈലജ

മഗ്‌സസെ അവാര്‍ഡ് നിരസിച്ച് കെ കെ ശൈലജ

142
0

മഗ്!സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമീനിച്ചെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ. അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം അനുമതി ഇല്ലാത്തത് കൊണ്ടാണ് ശൈലജ അവാര്‍ഡ് നിരസിച്ചതെന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ.കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്റെ പേരിലാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്‌സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

 

Previous articleആര്യയും സച്ചിനും വിവാഹിതരായി
Next articleവിലക്കയറ്റത്തിന് എതിരെ റാലിയുമായി കോണ്‍ഗ്രസ്