ബ്രൂവറി കേസില്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫയല്‍ പരിശോധിച്ചാല്‍ അഴിമതിക്ക് കൂട്ടു നിന്നവരെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്പ്രിംഗ്ലറില്‍ തന്റെ കേസ് ഇപ്പോഴും സുപ്രിംകോടതിയിലുണ്ടെന്നും ഡാറ്റ വിറ്റുവെന്ന് താന്‍ അന്ന് പറഞ്ഞതാണ് ഇന്ന് സ്വപ്ന പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ ചൂണ്ടിക്കാണിച്ച അഴിമതി നിലനില്‍ക്കുമന്ന് കോടതി കണ്ടെത്തി. അഴിമതിയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സാക്ഷിയായി ഇ പി ജയരാജന്‍ ഹാജരായില്ലെങ്കില്‍ എന്തുചെയ്യണമെന്ന് കോടതിക്ക് അറിയാം
സ്പ്രിംഗ്ലര്‍ ഡേറ്റ ചോര്‍ച്ചയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ആരോഗ്യ ഡേറ്റ ജനങ്ങളുടെ അനുമതിയില്ലാതെ വില്‍ക്കുകയായിരുന്നു. ഷാജ് കിരണ്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ ജയ്ഹിന്ദിന്റെ ചെയര്‍മാനായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധമില്ലെന്നും തന്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം ജനശ്രദ്ധ തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയമുണ്ട്. സംഭവം നടന്ന് അഞ്ച് മിനിറ്റിനുളളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞു, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന്. നട്ടാല്‍ കുരുക്കാത്ത നുണയാണ് സിപിഐഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.