Home News രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്

199
0

രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം. പ്രമോദ് തിവാരി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു.

ഹരിയാനയില്‍ ഫലപ്രഖ്യാപനം വൈകും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
മഹാരാഷ്ട്രയിലും വോട്ടെണ്ണല്‍ വൈകുന്നുണ്ട്.

പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ സീറ്റില്‍ മഹാവികാസ് അഘാഡിക്കും, കര്‍ണ്ണാടകത്തിലെ സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കമെന്നാണ് സൂചന. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാതെ 41 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു.

Previous articleമുഖ്യമന്ത്രി മാറിനില്‍ക്കണം; ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതുപോലെ കല്ലെറില്ലെന്നും പ്രതിപക്ഷ നേതാവ്
Next articleതിരുവനന്തപുരത്ത് നാല് കുട്ടികള്‍ക്ക് തക്കാളിപ്പനി