Home News രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു; രാജ്യസഭ തെരഞ്ഞെടുപ്പിലും കുതിരക്കച്ചവട൦ ഭയന്ന് കോൺഗ്രസ്

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു; രാജ്യസഭ തെരഞ്ഞെടുപ്പിലും കുതിരക്കച്ചവട൦ ഭയന്ന് കോൺഗ്രസ്

160
0

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരക്കച്ചവടവും ക്രോസ് വോട്ടിംഗും. അപകടം മുന്നിൽ കണ്ട്‌ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിസോർട്ടുകളിലേക്ക് മാറ്റാനാണ് കോൺഗ്രസ്സ് തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് പാർട്ടിയുടെ നീക്കം. പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ കോൺഗ്രസ് ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

ചില കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ടിംഗിൽ ഏർപ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നുള്ള ആശങ്ക കോൺഗ്രസ് പാ‍ർട്ടിയിൽ വർധിച്ചു വരിയാകണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് എം എൽ എമാരെ നാളെയോടെ ഛത്തീസ്ഗഡിലേക്ക് മാറ്റുമെന്നാണ് സൂചന. റായ്പൂരിലെ റിസോർട്ടിലാകും ഇവരെ പാർപ്പിക്കുക. അങ്ങനെയെങ്കിൽ ജൂൺ 10 ന് തിരഞ്ഞെടിപ്പിനാകും ഇവർ സംസ്ഥാനത്ത് മടങ്ങിയെത്തുക.

Previous articleതിരുവനന്തപുരം ലോഡ്ജിലെ കൊലപാതകം; രണ്ട് പേരെ പോലീസ് പിടികൂടി
Next articleകൊവിഡ്: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; അധികവും കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാർ