Home News 100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും; ഡല്‍ഹിയില്‍ തട്ടിപ്പു സംഘം പിടിയില്‍ 

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും; ഡല്‍ഹിയില്‍ തട്ടിപ്പു സംഘം പിടിയില്‍ 

165
0
ഗവര്‍ണര്‍ പദവിയും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തെ സിബിഐ പിടികൂടി.  നിശ്ചയിച്ചുറപ്പിച്ച തുക കൈമാറുന്നതിനു തൊട്ടുമുന്‍പാണ് തട്ടിപ്പുസംഘത്തെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 100 കോടി രൂപയായിരുന്നു രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും സംഘം വാഗ്ദാനം ചെയ്തിരുന്നത്.
നാലു പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും സിബിഐ അറിയിച്ചു. ഇയാള്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കി.
 മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ കമലാകര്‍ പ്രേംകുമാര്‍ ബാന്ദ്ഗര്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്നുള്ള രവീന്ദ്ര വിത്തര്‍ നായിക്, ഡല്‍ഹിക്കാരായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂര, മുഹമ്മദ് ഐജാസ് ഖാന്‍ എന്നിവരാണ് സംഘത്തിലുള്ളത്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ബാന്ദ്ഗര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.
രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും പുറമെ വിവിധ സര്‍ക്കാര്‍ കോര്‍പറേഷനുകളില്‍ ചെയര്‍പേഴ്സന്‍ സ്ഥാനവും മന്ത്രാലയങ്ങളില്‍ ജോലിയുമടക്കം വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഒരു ആഴ്ചയായി ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് സി.ബി.ഐ സംഘം പ്രതികളെ വലയിലാക്കിയത്. വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സമീപിച്ചതായി സിബിഐക്കു വിവരം ലഭിച്ചു.
Previous articleവേണു രാജാമണിയുമായി കൂടിക്കാഴ്ച നടത്തി യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം
Next articleകേരളത്തിലെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്