രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞു. രണ്ട് കുട്ടികൾ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫാൽസുന്ദ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഷിയോ റോഡിൽ സ്കൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഹസം ഖാൻ, കസം ഖാൻ എന്നീ കുട്ടിലാണ് മരിച്ചത്. ചില വിദ്യാർത്ഥികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു. 20 ഓളം കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.