Home News ഹെലികോപ്റ്റര്‍ അപകടം സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി

ഹെലികോപ്റ്റര്‍ അപകടം സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി

66
0

സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചതായും എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

‘ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ ദൗര്‍ഭാഗ്യകരമായ അപകടവാര്‍ത്ത അഗാധമായ ദുഃഖത്തോടെ ഞാന്‍ സഭയെ അറിയിക്കുന്നു.”

‘വ്യോമസേനയുടെ Mi 17 V 5 ഹെലികോപ്റ്റര്‍ ഇന്നലെ രാവിലെ 11:48 ന് സുലൂര്‍ എയര്‍ ബേസില്‍ നിന്ന് പുറപ്പെട്ടു, ഉച്ചയ്ക്ക് 12:15 ന് വെല്ലിംഗ്ടണില്‍ ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സൂലൂര്‍ എയര്‍ ബേസിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഏകദേശം 12:08 ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു”

Previous articleകനത്ത മൂടല്‍മഞ്ഞില്‍ പെട്ട് ഹെലികോപ്റ്റര്‍, ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
Next articleധീര സൈനികര്‍ക്ക് സല്യൂട്ട്; പരേഡ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ആരംഭിച്ചു