Home News സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

61
0
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെയും മഴ തുടര്‍ന്നേക്കും. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാപകമായി മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് വീണ്ടും ശക്തമായതോടെ, വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Previous article സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍
Next articleഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശന വിലക്ക് പിന്‍വലിച്ച് ചൈന